വയനാട് ചുരം റോഡില്‍ ഞായറാഴ്ച മുതല്‍ ഗതാഗതം പുനസ്ഥാപിക്കും

Posted on: June 22, 2018 10:25 pm | Last updated: June 23, 2018 at 9:55 am
SHARE

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരം റോഡില്‍ ഞായറാഴ്ച മുതല്‍ നിയന്ത്രിത രീതിയില്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനും . കെ ശശീന്ദ്രനും അറിയിച്ചു. തകര്‍ന്ന ചുരത്തിലെ ചിപ്പിലിത്തോട് ഭാഗം സന്ദര്‍ശിച്ച് അറ്റകുറ്റപ്പണി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

ചുരം റോഡിലെ ഗതാഗത പ്രശ്‌നം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും റോഡില്‍ ബസ് സര്‍വീസ് മൂന്ന് ദിവസത്തിനകം പുനരാരംഭിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.എന്നാല്‍ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് അനുവദിക്കില്ല.കെഎസ്ആര്‍ടിസി അടക്കമുള്ള യാത്രാ വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തിലായിരിക്കും കടത്തി വിടുക.

LEAVE A REPLY

Please enter your comment!
Please enter your name here