Connect with us

Kerala

വിവാദ ഭൂമിയിടപാട് വീണ്ടും അന്വേഷിക്കുമെന്ന് അങ്കമാലി അതിരൂപത

Published

|

Last Updated

കൊച്ചി: വിവാദഭൂമി ഇടപാട് വീണ്ടും അന്വേഷിക്കുമെന്ന് അങ്കമാലി അതിരൂപത. അതിനായി വിദഗ്ദ്ധ സമിതിയെ
മാര്‍ ജേക്കബ് മനത്തോടത്ത് നിയോഗിച്ചു. സഭയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും പുതിയ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

പാലക്കാട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ പുതിയ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചുകൊണ്ടുള്ള വത്തിക്കാനില്‍നിന്നുള്ള ഉത്തരവ് സഭാ ആസ്ഥാനത്ത് വായിച്ചു. ഇതോടെ സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ അധികാര മാറ്റമാണ് ഉണ്ടായിരിക്കുന്നത