അധികസമയത്ത് കോസ്റ്ററിക്കയെ കീഴടക്കി ബ്രസീലിന് വിജയം

Posted on: June 22, 2018 8:31 pm | Last updated: June 23, 2018 at 9:55 am
SHARE

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: മുഴുനീള മത്സരത്തില്‍ ഗോള്‍വലകാത്ത കോസ്റ്ററിക്കയെ അധികസമയത്ത് രണ്ട് ഗോളുകള്‍ക്ക് കീഴടക്കില്‍ ബ്രസീലിന് ജയം. ഗോള്‍ രഹിതമായ 90 മിനുട്ടിന് ശേഷം റഫറി അനുവദിച്ച ഏഴ് മിനുട്ട് അധികസമയത്താണ് ബ്രസീല്‍ കരുത്ത് കാട്ടിയത്. തൊണ്ണൂറ്റി ഒന്നാം മിനറ്റില്‍ കുട്ടീന്യോയും തൊണ്ണൂറ്റിയേഴാം മിനിറ്റില്‍ നെയ്മറുമാണ് ബ്രസീലിന് വിജയഗോളുകള്‍ സമ്മാനിച്ചത്. ഗബ്രിയേല്‍ ജീസസ് നല്‍കിയ പാസുകളാണ് രണ്ട് പേരും ഗോളാക്കി മാറ്റിയത്.

ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയ ബ്രസീലിന് ഈ ജയത്തോടെ നാല് പോയിന്റായി. ഇതോടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതയും വര്‍ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here