‘സേഫ്റ്റി ഫോര്‍ ആള്‍’ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Posted on: June 22, 2018 6:10 pm | Last updated: June 22, 2018 at 6:10 pm

ദുബൈ: ആഗോളതലത്തില്‍ 215 ഔട്ട്‌ലെറ്റുകളുമായി ജ്വല്ലറി റീട്ടെയില്‍ വിപണനരംഗത്ത് മുന്‍ നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ദുബൈ കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലെ ജീവനക്കാര്‍ക്കായി ‘സേഫ്റ്റി ഫോര്‍ ആള്‍’ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് പേര്‍സണല്‍ ട്രെയ്‌നിംഗ് മേധാവി മര്‍വാന്‍ അലി, ആരോഗ്യ മന്ത്രാലയം ട്രെയ്‌നിംഗ് മാനേജര്‍ ഡോ. മുഹ്‌സിന്‍ മുഹമ്മദി, ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ദുബൈ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് സയ്യിദ് സലൈമേഹ്, കോര്‍ണര്‍ സ്റ്റോണ്‍ ഹെല്‍ത് ഡവലപ്‌മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ സഹ്‌റ ബിപാര്‍വ, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഫിനാന്‍സ് ആന്‍ഡ് അഡ്മിന്‍ ഡയറക്ടര്‍ അമീര്‍ സി എം സി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സി എസ് ആര്‍ മാനേജര്‍ കെ എസ് ഹംസ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കോര്‍ണര്‍‌സ്റ്റോണ്‍ ഹെല്‍ത് ഡവലപ്‌മെന്റ് സെന്ററിലെ വിദഗ്ധ സംഘമാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്. കൂടാതെ യു എ ഇയിലെ പ്രമുഖ ഹോസ്പിറ്റലുകളിലെ വിദഗ്ധരും പരിപാടിയില്‍ സംബന്ധിച്ചു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലെ 80ലധികം ജീവനക്കാര്‍ക്കാണ് പരിശീലന പദ്ധതി സംഘടിപ്പിച്ചത്. മലബാര്‍ ഔട്ട്‌ലെറ്റുകളില്‍ ഫസ്റ്റ് റെസ്‌പോണ്ടര്‍ സ്റ്റാഫുകളെ നിര്‍ണയിക്കാന്‍ കോര്‍ണര്‍‌സ്റ്റോണ്‍ ഹെല്‍ത് ഡവലപ്‌മെന്റ് സെന്റര്‍ അധികൃതര്‍ സഹായിച്ചു. അപ്‌ഡേറ്റ് ചെയ്ത ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ യു എ ഇയിലെ ഔട്ട്‌ലെറ്റുകളിലും സജീകരിച്ചുകഴിഞ്ഞു. എ ഇ ഡി (ഓട്ടോമേറ്റഡ് എക്‌സ്‌റ്റേര്‍ണല്‍ ഡിഫിബ്രിലേറ്റര്‍) ആവശ്യമായ ഔട്ട്‌ലെറ്റുകളില്‍ അത് വൈകാതെ സജ്ജീകരിക്കും. സി പി ആര്‍ പരിശീലന ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സിപി ആര്‍ നല്‍കുന്നതിന്റെ പ്രാഥമിക വിവരങ്ങളും പ്രാവീണ്യവും പകരുന്ന പരിശീലനമാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ നല്‍കിയത്. ശ്വാസതടസവും ഹൃദയാഘാതം സംഭവിക്കുമ്പോഴും ചെയ്യേണ്ട സി പി ആര്‍ പരിശീലനമാണ് ഇങ്ങനെ നല്‍കപ്പെട്ടത്. സാധാരണയായി വിവിധ ഘട്ടങ്ങളില്‍ ഉണ്ടാവുന്ന അടിയന്തിര സാഹചര്യങ്ങളിലുളള ഫസ്റ്റ് എയ്ഡ് പരിശീലനവും നല്‍കുകയുണ്ടായി. എങ്ങിനെ രോഗിയെ തിരിച്ചറിയാം, എങ്ങിനെ സഹായത്തിനായി വിളിക്കാം, ജീവന്‍ രക്ഷിക്കാനാവശ്യമായ രീതിയില്‍ എങ്ങിനെ മെഡിക്കല്‍ സഹായം ലഭ്യമാക്കാം എന്നിവയിലും വിദഗ്ധരുടെ പരിശീലനം ലഭ്യമാക്കി. തിങ്ങിനിറഞ്ഞ സ്ഥലത്തെ അത്യാഹിതഘട്ടങ്ങള്‍, ഹൃദയാഘാതം, ബലക്ഷയം, പ്രകൃതി ദുരന്തസാഹചര്യങ്ങളിലുണ്ടാകുന്ന പരുക്കുകള്‍, ആന്തരിക രക്തസ്രാവം, എല്ലുകള്‍ പൊട്ടുന്നതും ഉളുക്കുന്നതും, ശരീരത്തിലേക്ക് വസ്തുക്കള്‍ കുത്തികയറിയതുമായ സാഹചര്യങ്ങളിലെല്ലാം എങ്ങിനെ പ്രതികരിക്കണമെന്ന വിദഗ്ധ പരിശീലനവും നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ട്രെയ്‌നിംഗ് സര്‍ട്ടിഫിക്കേഷനും എ ച്ച് എ ഇന്റര്‍നാഷനല്‍ കാര്‍ഡ്, ഇന്റര്‍നാഷനല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സി എച്ച് ഡി സി അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.