നേപ്പാളി യുവതിയെ ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: June 22, 2018 6:04 pm | Last updated: June 22, 2018 at 6:04 pm
SHARE

ഷാര്‍ജ: ഷാര്‍ജ എയര്‍ പോര്‍ട്ട് ഫ്രീസോണിനരികെ തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 26 വയസ് പ്രായമുള്ള നേപ്പാളി യുവതിയുടെ മൃതദേഹം തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നാണ് കണ്ടെത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞയുടനെ സി ഐ ഡി, പാരാമെഡിക്സ് സംഘങ്ങള്‍ സംഭവ സ്ഥലത്തേക്ക് നിമിഷങ്ങള്‍ക്കകം എത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൂടുതല്‍ പരിശോധകള്‍ക്കായി മൃതദേഹം ആശുപത്രിയില്‍ എത്തിച്ച ശേഷം ഫോറന്‍സിക് ലബോറട്ടറി അധികൃതര്‍ക്ക് കൈമാറി. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദൃസാക്ഷികളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.