Connect with us

Kerala

പോലീസിലെ ദാസ്യപ്പണി: ക്യാമ്പ് ഫോളോവേഴ്‌സിന്റെ നിയമനം പിഎസ്‌സിക്ക് വിടാന്‍ വഴിയൊരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുര: പോലീസിലെ ക്യാമ്പ്് ഫോളോവേഴ്‌സിന്റെ നിയമനം പിഎസ്സി വഴിയാക്കാനുള്ള ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ഒരു മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ ഒരു മാസത്തിനുള്ളില്‍ ഇതിനായി ചട്ടങ്ങള്‍ രൂപീകരിക്കും. ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം 2011ല്‍ പിഎസ്‌സിക്കു വിട്ടിരുന്നുവെങ്കിലും പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നിയമനം നടത്താന്‍ പിഎസ്സിക്കു കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനവും താല്‍ക്കാലിക നിയമനവുമാണു നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്പ്് ഫോളോവര്‍മാരെ ദാസ്യപ്പണി ചെയ്യിക്കുന്നതായി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണു നിയമന വിഷയവും ചര്‍ച്ചയായത്. ജോലി പോകുമെന്നതിനാല്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍നിന്നുള്ള പീഡനങ്ങള്‍ താല്‍ക്കാലിക നിയമനം ലഭിച്ച ക്യാമ്പ് ഫോളോവര്‍മാര്‍ പുറത്തു പറയാറില്ല.

സ്ഥിരം നിയമനം ലഭിക്കുന്നതിലൂടെ തൊഴില്‍ സുരക്ഷ ഉറപ്പാകും. നിയമനം പിഎസ്സി വഴിയാക്കണമെന്നു ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

Latest