Connect with us

National

മാങ്ങ പറിച്ചതിന് പത്ത് വയസുകാരനെ വെടിവെച്ചു കൊന്നു

Published

|

Last Updated

പാറ്റ്‌ന: തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് 10 വയസുകാരനെ സുരക്ഷാ ജീവനക്കാരന്‍ വെടിവെച്ച് കൊന്നു. ബിഹാറിലെ കഗാറിയയിലാണ് സംഭവം. പത്തുവയസുകാരന്‍ സത്യകുമാറിനാണ് തോട്ടത്തില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ വെടിയേറ്റത്.

കൂടെ കളിച്ചിരുന്ന കുട്ടികളാണ് വെടിവെപ്പ് വിവരം നാട്ടുകാരെ അറിയിച്ചത്. ബറോഹ് ചൗധരിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ സുരക്ഷാ ജീവനക്കാരനായ രമാശിശ് യാദവാണ് വെടിയുതിര്‍ത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കി. കൊലപാതകം സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്്തിട്ടുണ്ട്.

Latest