വിദ്യാര്‍ഥി സ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍

Posted on: June 22, 2018 4:31 pm | Last updated: June 22, 2018 at 4:31 pm
SHARE

വഡോദര: ഗുജറാത്തില്‍ സ്‌കൂള്‍ ശുചിമുറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. വയറില്‍ അഴത്തിലുള്ള മുറിവുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം പോസ്മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ വര്‍ഷം ഗുഡ്ഗാവിലെ സ്‌കൂളിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് സ്‌കൂളിലെ ശുചിമുറിയില്‍ നിന്ന് ഏഴ് വയസുകാരെന്റ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വിശദമായ അന്വേഷണത്തില്‍ സ്‌കുളിലെ തന്നെ മറ്റൊരു വിദ്യാര്‍ഥിയാണ് പ്രതിയെന്ന് കണ്ടെത്തുകയുമായിരുന്നു.