Connect with us

Kerala

മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതിയില്ല; മോദി സാമാന്യ തത്വം ലംഘിച്ചെന്ന് ഉമ്മന്‍ ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. മോദിയുടേത് ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളുടെ കാര്യങ്ങള്‍ പ്രധാനമന്ത്രിമാര്‍ കേട്ടേ മതിയാവൂ എന്ന സാമാന്യ തത്വം നരേന്ദ്ര മോദി ലംഘിച്ചു. കഴിഞ്ഞ കാലങ്ങളില്‍ പ്രധാനമന്ത്രിമാര്‍ ചോദിച്ച ഉടനെ സന്ദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. സന്ദര്‍ശാനനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ഏത് നിലപാടിനൊപ്പവും പ്രതിപക്ഷം ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.