Connect with us

Kerala

വിദേശവനിതയുടെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

Published

|

Last Updated

കൊച്ചി: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശവനിതക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കി. പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞെങ്കിലും രണ്ട് പേരെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂവെന്ന് ഹരജിയില്‍ പറയുന്നു.

നേരത്തെ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശവനിതയുടെ ഭര്‍ത്താവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ലാത്വിയന്‍ സ്വദേശിയെ കഴിഞ്ഞ മാര്‍ച്ചിലാണ് കാണാതായത്. ഒരു മാസം നീണ്ട അന്വേഷത്തിനൊടുവില്‍ തിരവല്ലത്തിന് സമീപം പനന്തുറയില്‍ ഒഴിഞ്ഞ പറമ്പില്‍ വെച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു.

---- facebook comment plugin here -----

Latest