Connect with us

Kerala

ഏറ്റുമാനൂരില്‍ അര്‍ജന്റീന ആരാധകനെ കാണാനില്ല; ആത്മഹത്യ ചെയ്‌തെന്ന് സംശയം

Published

|

Last Updated

കോട്ടയം: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റുമാനൂരില്‍ നിന്ന് ആരാധകനായ യുവാവിനെ കാണാതായി. ഏറ്റുമാനൂര്‍ കൊറ്റത്തില്‍ ബിനുവിനെയാണ് കാണാതായത്. അര്‍ജന്റീനയുടെ കടുത്ത ആരാധകനായിരുന്ന ബിനു മത്സര ശേഷം ഏറെ അസ്വസ്ഥനായിരുന്നുവെന്ന് കൂട്ടുകാരും ബന്ധുക്കളും പറയുന്നു.

വീട്ടില്‍ നിന്നും ഇയാളുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇനി എനിക്ക് ലോകത്തൊന്നും കാണാനില്ലെന്ന് ആത്മഹത്യാകുറിപ്പിലുണ്ട്. ഈ സാഹചര്യത്തില്‍ മീനച്ചിലാറില്‍ ഉള്‍പ്പെടെ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി. പോലീസും ഫയര്‍ഫോഴസും തിരച്ചിലിന് നേതൃത്വം നല്‍കുന്നു. ഇന്നലെ ക്രൊയേഷ്യക്കെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്.