കാസര്‍കോട്: ജില്ലയിലെ ട്രെയിന്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അന്ത്യോദയ എക്സ്പ്രസ് തടഞ്ഞ് വെച്ചു. ഇന്ന് രാവിലെ കണ്ണൂരില്‍ നിന്ന് അന്ത്യോദയ എക്സ്പ്രസ്സില്‍ കയറിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ് എട്ട് മണിയോടെ കാസര്‍കോട് എത്താറായപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. തുടര്‍ന്ന് അര മണിക്കൂറോളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ മുമ്പില്‍ കുത്തിയിരുന്ന് തടഞ്ഞ് വെച്ചു.
പ്രതിഷേധ സമരത്തില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ, ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി