ആഗസ്റ്റ് ഒന്നു മുതൽ യു എ ഇയിൽ പൊതുമാപ്പ്

Posted on: June 21, 2018 4:30 pm | Last updated: June 22, 2018 at 10:39 am
SHARE
ദുബൈ: രാജ്യത്ത് നിയമലംഘനങ്ങളിൽ പെട്ട് കഴിയുന്നവർക്ക് യു എ ഇ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നു മുതൽ ഒക്‌ടോബർ 31 വരെ മൂന്നു മാസക്കാലം നീണ്ടുനിൽക്കുന്ന ആനുകൂല്യത്തിലൂടെ രാജ്യത്തെ അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കുകയോ സ്വരാജ്യത്തേക്ക് മടങ്ങുകയോ ചെയ്യാം. കൂടാതെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാകുകയും ചെയ്യാം.
അനധികൃത താമസക്കാർക്ക് നിയമാനുസൃതമായ ഫീസ് അടച്ച് രേഖകൾ ശരിപ്പെടുത്തുകയോ അല്ലെങ്കിൽ നിയമനടപടികൾ അഭിമുഖീകരിക്കാതെ രാജ്യം വിടാനോ സാധിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ആക്ടിംഗ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റഖൻ അൽ റാശിദി പറഞ്ഞു.
2013ൽ 62,000ത്തോളം അനധികൃത താമസക്കാരാണ് പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ ശിക്ഷാനടപടി കൂടാതെ യു എ ഇ വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here