കാട്ടിലും കടലിലും മറ്റും വെറുതേ അന്വേഷിച്ചിട്ട് കാര്യമില്ല; ജസ്‌ന കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

Posted on: June 21, 2018 2:15 pm | Last updated: June 21, 2018 at 11:57 pm
SHARE

കൊച്ചി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിന്റെ തിരോധനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. കാട്ടിലും കടലിലും മറ്റും അന്വേഷിച്ച് നടന്നാല്‍ പോരാ. അന്വേഷണം കൃതൃമായ സൂചനകളിലേക്ക് നീങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ജസ്‌നയെ വീട്ടില്‍ നിന്ന് ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃതമായ സൂചനയുണ്ടോയെന്ന ചോദ്യത്തിന് അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജെസ്‌നയുടെ സഹോദരന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചു.

കേസുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ പിതാവിന്റെ നിയന്ത്രണത്തിലുള്ള നിര്‍മാണകമ്പനി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പരിസരത്ത് പോലീസ് പരിശോധന നടത്തി. പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. ജെസ്‌നയുടെ ഫോണ്‍വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. പഴയ മെസേജുകളും ഫോണ്‍കോളുകളും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ജെസ്‌നയ്ക്ക് വന്ന സന്ദേശങ്ങളും ഇതിലുണ്ട്. ഇതിനായി സൈബര്‍ ഡോം അടക്കമുള്ള സാങ്കേതിക വിദഗ്ദരുടെ സഹായം തേടി. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here