Connect with us

Kerala

പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കാന്‍ നിയമോപദേശം തേടിയതായി ജില്ലാ കലക്ടര്‍

Published

|

Last Updated

മലപ്പുറം: പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണ പൊളിക്കുന്നതിന് മലപ്പുറം ജില്ലാ കലക്ടര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് പ്രകാരം തടയണ പൊളിച്ചുമാറ്റന്‍ നേരത്തെ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പി വി അന്‍വര്‍ ഹൈക്കോടതിയുടെ സ്റ്റേ വാങ്ങുകയായിരുന്നു. സ്‌റ്റേ നീക്കുന്നതിനായാണ് ഇപ്പോള്‍ കലക്ടര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. അന്‍വറിന്റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറിലാണ് തടയണ നിര്‍മിച്ചത്.

Latest