മുക്കത്ത് കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് മുപ്പത് പേര്‍ക്ക് പരുക്ക്

Posted on: June 21, 2018 10:39 am | Last updated: June 21, 2018 at 3:12 pm

കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മുപ്പത് പേര്‍ക്ക്‌ പരുക്കേറ്റു. ഇവരെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടി- ഗുരുവായൂര്‍ ബസാണ് അപകടത്തില്‍പെട്ടത്. ആരുടേയും പരുക്ക് ഗുരുതരമല്ല.