Connect with us

Kerala

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കും; പഠിക്കാന്‍ ജഡ്ജി അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രഖ്യാപിച്ച പദ്ധതിയില്‍ നിന്ന് പിന്മാറുമ്പോള്‍ പ്രത്യാഘാതം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇതേക്കുറിച്ച് പഠിക്കാന്‍ ജഡ്ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്ചക്കകം നിയോഗിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്. പദ്ധതിയില്‍ ഇതിനോടകം തന്നെ ജീവനക്കാര്‍ തുകകള്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവ തിരിച്ചു കൊടുക്കണോ അതോ ഇ.പി.എഫില്‍ ലയിപ്പിക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഈ സര്‍ക്കാറിന്റെ കാലത്ത് അഞ്ച് സ്ഥാപനങ്ങളില്‍ കൂടി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞിരുന്നു.

Latest