ഗാസയിലെ 25 കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം

Posted on: June 21, 2018 9:55 am | Last updated: June 21, 2018 at 9:55 am
SHARE

ഗസ്സ സിറ്റി: ഗസ്സ മുനമ്പില്‍ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം. ഇസ്‌റാഈലിന്റെ യുദ്ധവിമാനങ്ങള്‍ ഗാസയിലെ 25 കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഫലസ്തീനികളുടെ പ്രദേശത്തുനിന്ന് റോക്കറ്റ് വിക്ഷേപിച്ചതിന് പ്രതികാരമെന്ന നിലയിലാണ് ആക്രമണമെന്ന് ഇസ്‌റാഈല്‍ സൈന്യം വ്യക്തമാക്കി.

റോക്കറ്റാക്രമണം ഉള്‍പ്പടെ 30ലേറെ തവണ ഇസ്‌റാഈല്‍ പ്രദേശത്ത് ആക്രമണം ഉണ്ടായതായി ഇസ്‌റാഈല്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ ഇതുവരെ 132 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നിരുന്നു. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.