യുഎഇയില്‍ ഉടന്‍ പൊതുമാപ്പ് പ്രഖ്യാപിക്കും

Posted on: June 21, 2018 1:00 am | Last updated: June 21, 2018 at 11:28 am
SHARE

അബുദാബി: മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. യുഎഇയില്‍ ഉടന്‍ പൊതുമാപ്പ് പ്രഖ്യാപിക്കും. അനധികൃതമായി രാജ്യത്തു കഴിയുന്ന മലയാളികളടക്കമുള്ള ഇന്ത്യകാര്‍ക്ക് തീരുമാനം ഗുണം ചെയ്യും. വിസ നിയമങ്ങളില്‍ അയവുവരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണ് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ യുഎഇ ഒരുങ്ങുന്നത്.

രാജ്യത്ത് അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകുവാനോ ഉള്ള അവസരം നല്‍കുമെന്ന്?ഫെഡറല്‍ അതോറിറ്റി ഫോര്‍ ?ഐഎഡന്റിറ്റി ആന്റ്? സിറ്റിസണ്‍ഷിപ്പ് ചെയര്‍മാന്‍ അലി മുഹമ്മദ്? ബിന്‍ ഹമ്മാദ് അല്‍ ശാംസി പറഞ്ഞു.

അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റു? നിയമനടപടികളോ ഇവര്‍ക്ക്? നേരിടേണ്ടിവരില്ല. ഏതാനും ആഴ്?ചകള്‍ക്കുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. പദവി ശരിയാക്കൂ സ്വയം സംരക്ഷിക്കൂ എന്ന പേരിലായിരിക്കും പൊതുമാപ്പ്? നടപ്പാക്കുക. 2013 ല്‍ രണ്ട്? മാസം നീണ്ട പൊതുമാപ്പ്? പൊതുമാപ്പ്? കാലയളവില്‍ 62,000 പേര്‍ അആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നു?.
പൊതുമാപ്പ്?? സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തുമെന്ന്? വിദേശകാര്യ വകുപ്പ്? ആക്ടിങ്? ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയിദ്‌റാകാന്‍ അല്‍ റാശ്ദി പറഞ്ഞു. ഈ അവസരം ഉപയോഗിക്കാതെ നിയമലംഘനം നടത്തുന്നവര്‍ക്ക്? കടുത്ത നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here