കര്‍ണാടകയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം

Posted on: June 20, 2018 9:11 pm | Last updated: June 20, 2018 at 9:11 pm
SHARE

മംഗളൂരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വെല്ലൂര്‍ ജില്ലയിലെ അമ്പൂര്‍ ടൗണ്‍ സ്വദേശികളായ തൗസീഫ് അഹ്മദ്(24), സദ്ദാം ഹുസൈന്‍(22), സദ്ദാം(21), ശഹ്‌റൂഖ(20) എന്നിവര്‍ സംഭവ സ്ഥലത്തും ആസിഫ്(21) ചിത്രദുര്‍ഗ്ഗ ആശുപത്രിയിലുമാണ് മരിച്ചത്.

ചിത്രദുര്‍ഗ്ഗ ജാവനഗൊണ്ടഹള്ളിയിലാണ് അപകടം. ഗോവയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ടൊയോട ക്വാളിസ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഹിരിയൂര്‍ പൊലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here