Connect with us

Ongoing News

പോര്‍ച്ചുഗലിന് വിജയത്തുടക്കം; മൊറോക്കോ പുറത്ത്

Published

|

Last Updated

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം. മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. നാലാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയാണ് മൊറോക്കോയെ വിറപ്പിച്ചത്. തുടര്‍ന്ന് പൊരുതിക്കളിച്ച മൊറോക്കോ ഗോള്‍ വഴങ്ങിയില്ലെങ്കിലും മറുതലക്കലെ ഗോള്‍വല കുലുക്കാനായില്ല. ഇതോടെ മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്തായി. ഒരു വിജയവും സമനിലയും അടക്കം നാല് പോയിന്റ് നേടിയ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ ഉറപ്പിച്ചു.

നേരത്തെ ഇറാനെതിരെ തോല്‍വി വഴങ്ങിയ മൊറോക്കോക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. അതുകൊണ്ട് തന്നെ പൊരുതിക്കളിക്കുവാനാണ് അവര്‍ തുനിഞ്ഞിറങ്ങിയത്. കളിയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോളടിക്കാനാകാതെയാണ് മൊറോക്കോ പിന്‍മാറുന്നത്.

Latest