Connect with us

Kerala

നാല് കിലോ കഞ്ചാവുമായി കമ്പ്യൂട്ടര്‍ ബിരുദധാരി പിടിയില്‍

Published

|

Last Updated

ആലുവ: കഞ്ചാവുമായി ആന്ധ്രാ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ആന്ധ്രാ പ്രദേശ് വിശാഖപട്ടണം ജില്ലയില്‍ പാടേരു താലൂക്ക് വനകപ്പുട്ട് വില്ലേജിലെ പൂര്‍ണ്ണചന്ദറാണ് (32) നാലു കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ആലുവ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ യുവാവ് കഞ്ചാവ് കൈമാറുന്നതിനായി ഇടപാടുകാരനെ കാത്തു നില്‍ക്കുമ്പോഴാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എന്‍പി സുദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്.

കമ്പ്യൂട്ടര്‍ ബിരുദധാരിയായ യുവാവ് വിശാഖപട്ടണത്തു നിന്നും ചൊവ്വാഴ്ച പുറപ്പെട്ട് ബുധനാഴ്ച സന്ധ്യയോടെ ആലുവയിലെത്തുകയായിരുന്നു.കിലോക്ക് 3000 രൂപക്ക് ആന്ധ്രയില്‍ നിന്നും ലഭിക്കുന്ന കഞ്ചാവ് 15,000 രൂപക്ക് വില്‍പന ഉറപ്പിച്ചാണ് യുവാവ് എത്തിയത്. ഇടപാടുകാരെ കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. . പ്രിവന്റീവ് ഓഫിസര്‍ എ.എസ് ജയന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പിഎക്‌സ് റൂബന്‍, കെഎം റോബി, എന്‍ജി അജിത്കുമാര്‍, വിഎല്‍ ജിമ്മി, പിഇ ഉമ്മര്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

Latest