ധോണിയുടെ ഭാര്യക്കും വേണം തോക്ക്; അപേക്ഷ നല്‍കി

Posted on: June 20, 2018 7:13 pm | Last updated: June 20, 2018 at 7:13 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചാണു സാക്ഷി ലൈസന്‍സിന് അപേക്ഷിച്ചിരിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലപ്പോഴും വീട്ടില്‍ ഒറ്റയ്ക്കു കഴിയേണ്ട സാഹചര്യമുള്ളതിനാല്‍ ജീവന്‍ അപകടത്തിലാണെന്നു അപേക്ഷയില്‍ സാക്ഷി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

പിസ്റ്റളൊ അല്ലങ്കില്‍ റിവോള്‍വറോ ലഭിക്കുന്നതിനു വേണ്ടിയാണ് സാക്ഷി അപേക്ഷ നല്‍കിയിരിക്കുന്നത്. 2010ലാണ് ധോണിക്കു തോക്കു കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ലഭിക്കുന്നത്. വൈ കാറ്റഗറി സുരക്ഷയും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ധോണിക്കു നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെട്ടതിനു ശേഷം ധോണിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.