കാമുകിയുടെ അശ്ലീല ചിത്രം ഫേസ്ബുക്കിലിട്ട യുവാവ് അറസ്റ്റില്‍

Posted on: June 20, 2018 5:57 pm | Last updated: June 20, 2018 at 5:57 pm
SHARE

കൊല്‍ക്കൊത്ത: കാമുകിയുടെ അശ്ലീല ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ജൂനിയര്‍ സ്‌റ്റെവാര്‍ട്ട് ഗുഹ(31) യാണ് പിടിയിലായത്. മേയില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാളില്‍ സ്വന്തമായി ഹാര്‍ഡ്‌വെയര്‍ ഷോപ്പ് നടത്തി വരികയായിരുന്ന ഗുഹയും ചെമ്പൂര്‍ സ്വദേശിനിയും ബേങ്ക് മാനേജറുമായ യുവതിയും പ്രണയത്തിലായിരുന്നു. പിന്നീട് യുവതി തന്നെ കബളിപ്പിക്കുകയാണോ എന്ന് ഗുഹ സംശയിച്ചു. ഇയാളുടെ സംശയം തീര്‍ക്കാനായി യുവതി തന്റെ മൊബൈല്‍ ഫോണും ഡെബിറ്റ് കാര്‍ഡും പരിശോധിച്ചുകൊള്ളാന്‍ പറഞ്ഞ് ഗുഹയെ ഏല്‍പ്പിച്ചു. ഗുഹ ഈ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുവാന്‍ തുടങ്ങുകയും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് യുവതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയിലേറെ കൈപ്പറ്റുകയും ചെയ്തു.

ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും രക്ഷിതാക്കള്‍ ബന്ധത്തെ എതിര്‍ത്തു.തുടര്‍ന്ന് യുവതിയും ഗുഹയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തെറ്റിപ്പിരിയുകയും ചെയ്തു. തുടര്‍ന്ന് മുമ്പ് എടുത്ത യുവതിയുടെ അശ്ലീല ചിത്രം ഗുഹ ഫേസ്ബുക്കിലിട്ടു. സുഹ്യത്തുക്കള്‍ വഴി ഇക്കാര്യമറിഞ്ഞ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.