Connect with us

Kerala

കേരള എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു: മെഡിക്കലില്‍ ജെസ് മെരിയ ബെന്നി, എന്‍ജിനീറയറിംഗില്‍ അമല്‍ മാത്യു

Published

|

Last Updated

തിരുവനന്തപുരം:എന്‍ജിനീയറിംഗ് , മെഡിക്കല്‍, ഫാര്‍മസി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിംഗ്് വിഭാഗത്തില്‍ ഒന്നാം റാങ്ക് കോട്ടയം സ്വദേശി അമല്‍ മാത്യുവും കൊല്ലം സ്വദേശി ശബരി കൃഷ്ണ എം. രണ്ടാം റാങ്കും നേടി.

മെഡിക്കല്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി ജെസ് മെരിയ ബെന്നി (നീറ്റ് 56), രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി സംറീന്‍ ഫാത്തിമ ആര്‍(നീറ്റ് 89),മൂന്നാം റാങ്ക് കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി സേബാമ്മ മാളിയേക്കല്‍ (നീറ്റ് 99), നാലാം റാങ്ക് കോഴിക്കോട് സ്വദേശി ആറ്റ് ലിന്‍ ജോര്‍ജ് (നീറ്റ് 101), അഞ്ചാം റാങ്ക് കോട്ടയം മാന്നാനം സ്വദേശി മെറിന്‍ മാത്യു(നീറ്റ് 103) എന്നിവര്‍ നേടി.

എസ്‌സി വിഭാഗം ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശി രാഹുല്‍ അജിത്ത്(നീറ്റ് 605), രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി ചന്ദന ആര്‍എസ്(നീറ്റ് 757). എസ്ടി വിഭാഗം ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശി അമാന്‍ഡ എലിസബത്ത് സാം (നീറ്റ് 5494), രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി ആദര്‍ശ് ഗോപാല്‍(നീറ്റ് 6103) ഉം നേടി.എസ് സി വിഭാഗം ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശി സമിക് മോഹന്‍, രണ്ടാം റാങ്ക് അക്ഷയ് കൃഷ്ണയും എസ്.ടി വിഭാഗം ഒന്നാം റാങ്ക് കാസര്‍കോട് സ്വദേശി പവന്‍ രാജ്, രണ്ടാം റാങ്ക് കാസര്‍കോട് സ്വദേശി ശ്രുതി കെ. എന്നിവര്‍ നേടി.