Connect with us

Kerala

അഭിഭാഷകര്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത് അനുവദിക്കില്ല: ആക്ടിങ് ചീഫ് ജസ്റ്റിസ്‌

Published

|

Last Updated

കൊച്ചി:കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കാമെന്ന മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിര്‍ദേശംആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി റദ്ദാക്കി. കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കേസ് കേള്‍ക്കേണ്ട ജഡ്ജിയെ തീരുമാനിക്കേണ്ടത് അഭിഭാഷകരല്ലെന്നും ഇത്തരമൊരവസ്ഥ ആശാസ്യമല്ലെന്നും പുതുതായി ചുമതലയേറ്റ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി വ്യക്തമാക്കി. ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍ നിന്നും കേസ് മാറ്റി നല്‍കണമെന്ന നാല് അഭിഭാഷകരുടെ ആവശ്യം ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായിരിക്കെ ഹൈകോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് രംഗത്തെത്തിയത്

Latest