Connect with us

Kerala

എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചു

Published

|

Last Updated

കൊച്ചി: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ കൈയേറ്റം ചെയ്ത പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. നിലവില്‍ ഗവാസ്‌കറിന്റേയും എഡിജിപിയുടെ മകള്‍ സ്‌നിഗ്ധയുടേയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.

സ്‌നിഗ്ധയുടെ പരാതിയില്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തിരിന്നു, സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങളാണ് ഗവാസ്‌കറിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കനകക്കുന്നില്‍ വെച്ചാണ് ഗവാസ്‌കറിന് മര്‍ദനമേറ്റത്. നട്ടെല്ലിന്റെ കശേരുക്കള്‍ക്കു പരുക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest