കശ്മീരില്‍ സൈനിക നടപടി തുടരുമെന്ന് കരസേനാ മേധാവി

Posted on: June 20, 2018 12:45 pm | Last updated: June 20, 2018 at 4:17 pm
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക നടപടി തുടരുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന് മേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. റമസാനിനോട് അനുബന്ധിച്ച് മാത്രമാണ് സൈനിക നടപടി നിര്‍ത്തിവെച്ചിരുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നതോടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗവര്‍ണര്‍ ഭരണം സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ല. പഴയതുപോലെ സൈനിക നടപടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ ബിജെപി- പിഡിപി സഖ്യം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി രാജിവെച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഭരണത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here