ബിജെപിയുടെ പിന്മാറ്റം ആഘോഷിക്കാനില്ലെന്ന് ഉമര്‍ അബ്ദുല്ല

Posted on: June 20, 2018 10:05 am | Last updated: June 20, 2018 at 10:05 am
SHARE

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പി ഡി പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി ജെ പിയുടെ പിന്മാറ്റം ആഘോഷിക്കാനില്ലെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. സഖ്യം വിടാന്‍ താന്‍ നേരത്തെ മഹ്ബൂബയോട് പറഞ്ഞിരുന്നുവെന്നും ഇനിയെങ്കിലും തന്നെ കേള്‍ക്കാന്‍ അവര്‍ തയ്യാറാകണമെന്നും അബ്ദുല്ല വ്യക്തമാക്കി.
ഇനിയെങ്ങനെയാണ് മഹബൂബക്ക് അന്തസോടെ തലയുയര്‍ത്തി നില്‍ക്കാനാകുകയെന്നും അദ്ദേഹം ചോദിച്ചു.

തിരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് തന്നെ നടത്തണം. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി എന്തായാലും ഞങ്ങള്‍ വരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ ഭരണം നടക്കട്ടേയെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. ആരുമായും സഖ്യമുണ്ടാക്കില്ലെന്നും സഖ്യത്തിന് വേണ്ടി ആരും തന്നെയോ തന്റെ പാര്‍ട്ടിയേയോ ക്ഷണിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.