തൃശൂര്‍: അഞ്ചരമാസം മാത്രം വളര്‍ച്ചയുള്ളപ്പോള്‍ ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക്. 22 ആഴ്ചയിലെ വളര്‍ച്ചയുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശികളായ സതീഷ്- ഷീന ദമ്പതികള്‍ക്ക് 14 വര്‍ഷ
ത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച ഇരട്ടകുഞ്ഞുങ്ങളിലൊന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ജീവിതത്തിലേക്ക് പിച്ചവെക്കുന്നത്.
മാര്‍ച്ച് 31നായിരുന്നു പ്രസവം. ഇരട്ടകുഞ്ഞുങ്ങളിലൊന്ന് ജനിച്ച് നാല് ദിവസത്തിനുള്ളില്‍ മരിച്ചു. നവജാത ശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണം. എന്നാല്‍ വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോക്ക് മുകളിലെത്തി.