ഗവര്‍ണര്‍ ഇടപെട്ടു; കെജരിവാള്‍ സമരം അവസാനിപ്പിച്ചു

Posted on: June 19, 2018 9:38 pm | Last updated: June 19, 2018 at 9:38 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ ഒരാഴ്ചയായി തുടര്‍ന്ന സമരം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അവസാനിപ്പിച്ചു. ഐഎസ് ഉദ്യോഗസ്ഥരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഗവര്‍ണര്‍ അനില്‍ ബയ്ജല്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കെജരിവാളിന് ഗവര്‍ണര്‍ കത്ത് നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരം അവസാനിപ്പിക്കാന്‍ ഇടപെടാമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.

കെജരിവാളിന്റെ സമരത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here