Connect with us

Sports

കൊളംബിയയെ തകര്‍ത്ത് ജപ്പാന്റെ മധുരപ്രതികാരം

Published

|

Last Updated

മോര്‍ഡോവിയ: ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ജപ്പാന്‍ വിജയിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കൊളംബിയയോടെ ദയനീയമായി തോറ്റ ജപ്പാന് ഇത് മധുരപ്രതികാരം കൂടിയായി.

കളിയുടെ ആറാം മിനുട്ടില്‍ സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ജപ്പാന് പെനാല്‍റ്റി കിക്ക് ലഭിച്ചു. ഷിന്‍ജി കഗാവ എടുത്ത ഈ കിക്ക് ലക്ഷ്യം കാണുകയും ചെയ്തു. 39ാം മിനുട്ടില്‍ ഒരു ഫ്രീ കിക്കിലൂടെ ക്വിന്റെറോ കൊളംബിയക്ക് സമനില നല്‍കി. 73ാം മിനുട്ടില്‍ യുയൂ ഒസാക്കോ കൊളംബിയന്‍ വല കിലുക്കിയതോടെ വിജയം ജപ്പാനൊപ്പം നിന്നു.

ഈ വിജയത്തോടെ ലാറ്റിനമേരിക്കന്‍ രാജ്യത്തെ ലോകകപ്പില്‍ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന ബഹുമതി കൂടി ജപ്പാന് ലഭിച്ചു.

Latest