ഹിന്ദു കസ്റ്റമര്‍ കെയര്‍ പ്രതിനിധിയെ വേണമെന്ന് ഉപഭോക്താവ്; വഴങ്ങിക്കൊടുത്ത് എയര്‍ടെല്‍

Posted on: June 19, 2018 3:12 pm | Last updated: June 19, 2018 at 3:12 pm
SHARE

ന്യൂഡല്‍ഹി: പ്രശ്‌നപരിഹാരത്തിന് ഹിന്ദു കസ്റ്റമര്‍ കെയര്‍ പ്രതിനിധി വേണമെന്ന ഡിടിഎച്ച് ഉപഭോക്താവിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച എയര്‍ടെല്‍ കമ്പനിയുടെ നടപടി വിവാദമാകുന്നു.

എയര്‍ടെല്‍ ഡിടിഎച്ചിന്റെ ഉപഭോക്താവായ പൂജ സിംഗ് എന്ന സ്ത്രീയാണ് എയര്‍ടെല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഹിന്ദു കസ്റ്റമര്‍ കെയര്‍ പ്രതിനിധിയെ ആവശ്യപ്പെട്ടത്. ഡിടിഎച്ചുമായി ബന്ധപ്പെട്ട പരാതി പറയാന്‍ വിളിച്ച സര്‍വീസ് എന്‍ജിനീയര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഇവര്‍ ആദ്യം ട്വീറ്റ് ചെയ്തത്. പരാതിയോടെ കമ്പനിയില്‍നിന്നും ആദ്യം പ്രതികരിച്ചത് ഷോയബ് എന്ന പ്രതിനിധിയായിരുന്നു. പേര് പറഞ്ഞ് പരിചയപ്പെടുത്തിയ ഷോയ്ബിനോട് തനിക്ക് ഹിന്ദു പ്രതിനിധിയെ വേണമെന്ന് പൂജ സിംഗ് ആവശ്യപ്പെട്ടു. പൂജ സിംഗിന്റെ ആവശ്യം പരിഗണിച്ച് പ്രതിനിധിയെ മാറ്റിക്കൊടുക്കുകയും ചെയ്തു കമ്പനി. പൂജ സിംഗിന്റെ വര്‍ഗീയ പരാമര്‍ശത്തിന് ഒപ്പം പ്രതിനിധിയെ മാറ്റിക്കൊടുത്ത കമ്പനിയുടെ നടപടി ഏറെ വിമര്‍ശങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here