രാധിക വെമുലക്ക് നല്‍കിയ ചെക്ക് മടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല: ഡോ.എംകെ മുനീര്‍

Posted on: June 19, 2018 12:57 pm | Last updated: June 19, 2018 at 8:43 pm

കോഴിക്കോട്: റോഹിത് വെമൂലയുടെ മാതാവ്‌
രാധിക വെമുലക്ക്‌ മുസ്‌ലിംലീഗ് നല്‍കിയ ചെക്ക് മടങ്ങിയെന്ന വാര്‍ത്തകള്‍ താനും കേട്ടുവെങ്കിലും സംഭവം ഇതുവരെ തങ്ങളുടെ ഒരു നേതാക്കളുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ലീഗ് നേതാവ് ഡോ.എംകെ മുനീര്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയിയോട് പറഞ്ഞു

മുസ്്‌ലിം ലീഗ് രോഹിത് വെമൂലയുടെ മതാവിന് നല്‍കിയ 20 ലക്ഷം രൂപയൂടെ ചെക്ക് മടങ്ങിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്്‌ലിം ലീഗ് ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാലിക്കുന്ന പാര്‍ട്ടിയാണെന്നും മുനീര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.