Connect with us

Kerala

ഓട്ടത്തിനിടെ സ്‌കൂള്‍ വാനിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വീണ വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്

Published

|

Last Updated

പൊന്‍കുന്നം: ഓട്ടത്തിനിടെ സ്‌കൂള്‍ വാനിന്റെ പിന്‍വാതില്‍ തുറന്നു പുറത്തേക്കു വീണ് രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്.വാനിന് വേഗത കുറവായിരുന്നത് മൂലമാണ് കുട്ടികളുടെ പരുക്ക് ഗുരുതരമാകാതിരുന്നതെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. നിസാര പരുക്കുകളേറ്റ കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എങ്ങിനെയാണ് വാഹനത്തിന്റെ വാതില്‍ തുറന്നുപോയതെന്ന് അറിവായിട്ടില്ല. കുട്ടികളുടെ കൈ തട്ടിയാണോ അതോ ലോക്കിന്റെ തകരാറാണോയെന്ന കാര്യം വാഹന വകുപ്പ് പരിശോധിക്കും. താല്‍ക്കാലിക ഡ്രൈവറാണ് വാന്‍ ഓടിച്ചിരുന്നത്. നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ, ആറാം ക്ലാസുകാരി ആവണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. െ്രെഡവറും വാനും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊന്‍കുന്നത്തെ സ്വകാര്യ സ്‌കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്.