Connect with us

Kerala

പോലീസിലെ അടിമപ്പണി സര്‍ക്കാര്‍ ഒത്താശയോടെന്ന് പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം: പോലീസിലെ അടിമപ്പണിക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിക്കാരനായ ഗവാസ്‌കര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മര്‍ദിച്ചവരുടെ പേരില്‍ കേസില്ല. ഇരയോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ് പോലീസ് എന്ന് തെളിഞ്ഞിരിക്കുകയാണ്. കേസ് മരവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഭവം െ്രെകംബ്രാഞ്ചിന് വിടാനുള്ള നടപടി.

കേരളത്തിലെ ഉന്നതോദ്യോഗസ്ഥരുടെ വീടുകളില്‍ നടക്കുന്ന പൗരാവകാശ ലംഘനം ഗുരുതരമായ കുറ്റമായി കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. ഗുരുതര വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്-ചെന്നിത്തല ആരോപിച്ചു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ ആഭ്യന്തരവകുപ്പ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. പോലീസിലെ ദാസ്യപ്പണി സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ വാദങ്ങളെല്ലാം തെറ്റാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചു വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.