ലീഗ് ഓഫീസിന് നേരെ ആക്രമണം;തെരുവന്‍പറമ്പില്‍ ഹര്‍ത്താല്‍

Posted on: June 19, 2018 11:01 am | Last updated: June 19, 2018 at 11:01 am
SHARE

കോഴിക്കോട്: നാദാപുരം തെരുവന്‍ പറമ്പില്‍ മുസ്്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയാണ് സംഭവം. നാദാപുരം തിരുവന്‍പറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്തു. നാദാപുരം സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍പ്രതിഷേധിച്ച് തെരുവന്‍ പറമ്പില്‍ വൈകിട്ട് ആറ് മണി വരെ ലീഗ് ഹര്‍ത്താല്‍ ആചരിക്കും