ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ച സംഭവം: അഞ്ചല്‍ സിഐക്ക് സ്ഥലംമാറ്റം

Posted on: June 19, 2018 10:25 am | Last updated: June 19, 2018 at 1:53 pm

കൊല്ലം: കാറിന് കടന്നു പോകാന്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എംഎല്‍എ. കെബി. ഗണേഷ്‌കുമാറും ഡ്രൈവറും യുവാവിനെ മര്‍ദിച്ച കേസില്‍ ആരോപണം നേരിട്ട അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. കോട്ടയം പൊന്‍കുന്നത്തേക്കാണ് സിഐ മോഹന്‍ദാസിനെ മാറ്റിയത്. കേസില്‍ സിഐ ഗണേഷ് കുമാറിന് അനുകൂലമായ നിലപാടെടുത്തുവെന്ന ആരോപണമുയര്‍ന്നിരുന്നു.

എംഎല്‍എ യുവാവിനെ മര്‍ദിക്കുകയും മാതാവിെന്റ കൈയില്‍ കടന്നുപിടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ കടുത്ത വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാതെ ഗണേഷിനായി പോലീസ് ഒത്തുകളിക്കുന്നെന്ന ആരോപണത്തിന് പിന്നാലെയാണ് സിഐയെ സ്ഥലം മാറ്റിയത്. കാറിന് സൈഡ് കെടുത്തില്ലെന്ന് ആരോപിച്ചാണ് എം.എല്‍.എയും െ്രെഡവറും അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചത്.അമ്മ ഷീനയുടെ മുന്നില്‍ വെച്ചായിരുന്നു  മര്‍ദനം.

അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്ന എംഎ.എയുടെവാഹനത്തിത്തിന്‌ ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ച കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എംഎല്‍എയും െ്രെഡവറും യുവാവിനെ മര്‍ദിച്ചുവെന്നായിരുന്നു പരാതി.