Connect with us

Kerala

മലബാര്‍ സിമന്റ്‌സ് കേസ് ഫയലുകള്‍ നഷ്ടപ്പെട്ടത് ആസൂത്രിതം- കോടതി

Published

|

Last Updated

കൊച്ചി: മലബാര്‍ സിമന്റ്‌സ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് നഷ്ടപ്പെട്ടത് ആസൂത്രിതമെന്ന് ജസ്റ്റിസ് സുധീന്ദ്ര കുമാര്‍. നീതിപീഠത്തില്‍ നിന്ന് ഇത്തരം ആസൂത്രിത ശ്രമങ്ങള്‍ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങള്‍ വളരെയധികം സൂക്ഷിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ സി സി ടി വി ദൃശ്യങ്ങള്‍ രജിസ്ട്രാര്‍ക്ക് പരിശോധിക്കാവുന്നതാണ്. സാഹചര്യങ്ങള്‍ മാറുന്നതുവരെ രജിസ്ട്രാര്‍ ജുഡീഷ്യറിയുടെ സ്വന്തം കസ്റ്റഡിയില്‍ ഫയലുകള്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസ് പരിഗണിച്ച കോടതി വിജിലന്‍സ് രജിസ്ട്രാറോട് അന്വേഷണം നടത്തുന്നതിന് ഉത്തരവിടുകയായിരുന്നു. ഫയലുകള്‍ സുരക്ഷിതമല്ലെന്നത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു. മലബാര്‍ സിമന്റ്‌സ് അഴിമതി കേസുകള്‍ സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രന്റെ പിതാവ് വേലായുധന്‍, ജോയി കൈതാരത്ത് എന്നിവര്‍ സമര്‍പ്പിച്ച ഹരജികളുടെ ഫയലുകളാണ് ഹൈക്കോടതിയില്‍ നിന്ന് കാണാതായത്. കോടതിയില്‍ സമര്‍പ്പിച്ച ഹരജികളുടെ ആദ്യ പകര്‍പ്പ് മുമ്പുതന്നെ കാണാതായിരുന്നു. തുടര്‍ന്ന് രണ്ടാം പകര്‍പ്പാണ് കോടതിയുടെ ബഞ്ചില്‍ ഹാജരാക്കിയത്. രണ്ടാം പകര്‍പ്പും കാണാതായതിനെ തുര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

---- facebook comment plugin here -----

Latest