Connect with us

National

എടിഎമ്മിലെ 12ലക്ഷത്തിലധികം രൂപ എലികള്‍ നശിപ്പിച്ചു

Published

|

Last Updated

ദിസ്പുര്‍: അസമിലെ എസ്ബിഐ എടിഎമ്മിനുള്ളില്‍ കടന്ന എലികള്‍ 12 ലക്ഷത്തിലധികം രൂപയുടെ നോട്ടുകള്‍ കരണ്ട് നശിപ്പിച്ചു.മെയ് 19ന് 29.48 ലക്ഷം രൂപ എടിഎമ്മില്‍ നിക്ഷേപിച്ചിരുന്നു. മെയ് 20ന് എടിഎം തകരാറിലായി. തുടര്‍ന്ന് ജൂണ്‍ 11ന് എടിഎം തുറന്നപ്പോഴാണ് 12.38 ലക്ഷം രൂപ എലികള്‍ കരണ്ടതായി കണ്ടെത്തിയത്.

500,2000 രൂപയുടെ നോട്ടുകളാണ്് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപകള്‍ വീണ്ടെടുക്കാനായി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest