Connect with us

National

കെജ്‌രിവാളിന്റെ സമരത്തില്‍ ആദ്യപ്രതികരണവുമായി രാഹുല്‍; പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല, നടക്കുന്നത് നാടകം

Published

|

Last Updated

ന്യൂഡല്‍ഹി: “ഡല്‍ഹി മുഖ്യമന്ത്രി ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ ധര്‍ണയിരിക്കുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ ബി.ജെ.പി ധര്‍ണ നടത്തുന്നു. ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു. ഈ അരാജകത്വത്തില്‍ നിന്നും പ്രധാനമന്ത്രി മുഖം തിരിക്കുന്നു. ഈ നാടകങ്ങള്‍ക്കിടെ ഡല്‍ഹിയിലെ ജനങ്ങളാണ് അനുഭവിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ നടത്തുന്ന ധര്‍ണാ സമരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇങ്ങനെ. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

കെജ്‌രിവാളിന്റെ സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല.  ബിജെപി സഖ്യകക്ഷിയായ ശിവസേനയും നിതീഷ് കുമാറിന്റെ ജെഡിയുവും കെജ്‌രിവാളിന് പിന്തുണ അറിയിച്ചെങ്കിലും രാഹുല്‍ മൗനം പാലിക്കുകയായിരുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി.കുമാരസ്വാമി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ കെജ്‌രിവാളിന്റെ വസതിയിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.
 

അതേസമയം, കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സമരം ഏട്ടാം ദിവസത്തിലേക്ക് കടന്നിട്ടും ഗവര്‍ണര്‍ ഇതുവരെ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. അതിനിടെ, ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സമരം നടത്തുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Latest