Connect with us

Kerala

പോലീസില്‍ അടിമപ്പണി അനുവദിക്കില്ല; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം:പോലീസിലെ അടിമപ്പണി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അച്ചടക്കത്തിന്റെ പേരില്‍ ഒരു മനുഷ്യാവകാശ ലംഘനവും അനുവദിക്കില്ല. ഏത് ഉന്നത ഉദ്യോഗസ്ഥന്‍ ഇതു ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ബ്രിട്ടിഷ് ഭരണകാലത്തെ ജീര്‍ണത പോലീസില്‍ തുടരുന്നതു ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കെഎസ്.ശബരീനാഥന്റെ സബ്മിഷനു മറുപടിയായി പറഞ്ഞു.

എഡിജിപി സുദേഷ് കുമാറിന്റെ വീട്ടില്‍ പോലീസ്ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്നാണു കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായ വാര്‍ത്ത പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് സുദേഷ് കുമാറിനെ സായുധ സേനാ മേധാവി സ്ഥാനത്തുനിന്നു നീക്കി, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി ആനന്ദകൃഷ്ണന് അധിക ചുമതല നല്‍കി. സുദേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ പൊലീസ് െ്രെഡവറെ കൊണ്ടു വീട്ടുവേല ചെയ്യിക്കുന്നതായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാരിനു മുന്നിലെത്തിയിരുന്നു. ജോലികള്‍ക്കു തയാറാകാതിരുന്ന 12 ക്യാംപ് ഫോളോവേഴ്‌സിനെ പിരിച്ചുവിട്ടിരുന്നു. ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Latest