Connect with us

Kerala

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും വിഷയം പരിശോധിച്ചതിനു ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. റെയില്‍വെ വികസനത്തില്‍ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി ആരോപിച്ചു.

കോച്ച് ഫാക്ടറി പദ്ധതി നീണ്ടു പോകുന്നതില്‍ സംസ്ഥാന സര്‍ക്കാറിനെ പീയുഷ് ഗോയല്‍ വിമര്‍ശിച്ചു. റെയില്‍വെ വികസനത്തില്‍ കേരളത്തിെന്റ സമീപനം ശരിയല്ലെന്നും സംസ്ഥാനം സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന് ആത്മാര്‍ഥതയില്ല. ഇതാണ് പദ്ധതി നീണ്ടു പോകാന്‍ കാരണം. ഇത് ചെലവു കൂട്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം, കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിന് എം.ബി. രാജേഷ് എം.പി റെയില്‍വെ മന്ത്രിക്ക് സമര്‍പ്പിച്ച ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പുതിയ കോച്ചുകളുടെ ആവശ്യമില്ലെന്നും നിലവിലുള്ള കോച്ചുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുതിയ ഫാക്ടറിയുടെ ആവശ്യമില്ലെന്നുമായിരുന്നു മന്ത്രി ഇതിന് രേഖാമൂലം നല്‍കിയ മറുപടി

Latest