പെരുമ്പാമ്പിനെ തോളിലിട്ട് സെല്‍ഫി;വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌- വീഡിയോ

Posted on: June 18, 2018 1:14 pm | Last updated: June 18, 2018 at 1:37 pm
SHARE

കൊല്‍ക്കത്ത: പിടികൂടിയ പെരുമ്പാമ്പിനെ തോളിലിട്ട് നാട്ടുകാര്‍ക്കുമുന്നില്‍ സെല്‍ഫിയെടുക്കാന്‍ നിന്നുകൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പാമ്പിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. പശ്ചിമ ബംഗാളിലെ ജാല്‍പൈഗുരിയിലാണ് സഭവം.

ഗ്രാമത്തില്‍നിന്നും പിടികൂടിയ വലിയ പെരുമ്പാമ്പിനെ തന്റെ തോളിലിട്ട്് പ്രദേശവാസികള്‍ക്ക് സെല്‍ഫിയെടുക്കാന്‍ നിന്നുകൊടുക്കുകയായിരുന്നു ബൈകുന്താപുര്‍ വനംവകുപ്പ് ഓഫീസിലെ റേഞ്ച് ഓഫീസര്‍ സഞ്ജയ് ദത്ത. ഒപ്പമുള്ളവര്‍ പാമ്പിന്റെ തലഭാഗവും വാലും പിടിച്ചിട്ടുണ്ടുണ്ടായിരുന്നു. പാമ്പൊന്ന് പുളഞ്ഞതോടെ സഹായികളുടെ കൈകളില്‍ നിന്നും പിടിവിട്ട പാമ്പ് ദത്തയുടെ കഴുത്തില്‍ ചുറ്റിവരിയുകയായിരുന്നു. ഒരുവേള വലിയൊരു അത്യാഹിതം തന്നെ സംഭിക്കാമെന്നിരിക്കെ ഒപ്പമുള്ളവര്‍ ബലംപ്രയോഗിച്ച് പാമ്പിനെ കഴുത്തില്‍നിന്നും വേര്‍പ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ വന്‍തോതില്‍ പ്രചരിക്കുകയാണ്.