Connect with us

Kerala

കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയുെട കക്കാടംപൊയിലിെല വാട്ടര്‍ തീം പാര്‍ക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. അന്‍വറിെന്റ പാര്‍ക്കിനെക്കുറിച്ച് റവന്യൂമന്ത്രി മിണ്ടുന്നില്ലെന്നും റവന്യൂ മന്ത്രി പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു.

കരിഞ്ചോലയിലെ ജലസംഭരണി ദുരന്തത്തിന്റെ ആക്കം കൂട്ടി. ആരാണ് ജലസംഭരണിക്ക് അനുമതി കൊടുത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. . അതേ സമയം ജലസംഭരണിെയ കുറിച്ച് അഞ്ചംഗ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറഞ്ഞു. പ്രകൃതിക്ഷോഭം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.