Connect with us

International

ജപ്പാനില്‍ ഭൂചലനത്തില്‍ മൂന്ന് മരണം; നൂറോളം പേര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

ടോക്യോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിച്ചു.മരിച്ചവരില്‍ ഒരു ഒമ്പതു വയസുകാരിയും ഉള്‍പ്പെടും.സ്‌കൂളിന്റെ ചുമര്‍ ഇടിഞ്ഞ് ദേഹത്ത് പതിച്ചാണ് കുട്ടി മരിച്ചത്.സംഭവത്തില്‍ നൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു റിക്ടര്‍ സ്‌കൈലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം.

മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുത ബന്ധം നഷ്ടമാവുകയും ചെയ്തു. രാജ്യത്ത് രണ്ട് ലക്ഷത്തോളം പേര്‍ ഇരുട്ടിലാണെന്നാണ്? റിപ്പോര്‍ട്ട്. ഭൂചലനത്തെത്തുടര്‍ന്ന് ഒസാക്കയില്‍ നിന്ന് ടോക്യോയിലേക്കുള്ള വിവിധ ട്രെയിനുകളും റദ്ദാക്കി. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ സ്ഥിതിയും ദയനീയമാണ്. 1923ന് ശേഷം ഉണ്ടാവുന്ന ശക്തമായ കുലുക്കമായിരുന്നു ഇന്നത്തേത്.

Latest