പൂവില്‍പ്പനക്കിടെ തര്‍ക്കം;യുവാവ് സ്ത്രീകളെ ക്രൂരമായി ആക്രമിച്ചു-വീഡിയോ

Posted on: June 18, 2018 11:19 am | Last updated: June 18, 2018 at 11:19 am

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയനില്‍ ക്ഷേത്രത്തിന് പുറത്ത് പൂവില്‍പ്പനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഉജ്ജയിനിലെ മഹാകല്‍ ക്ഷേത്രത്തിന് പുറത്താണ് സംഭവമുണ്ടായത്.

സ്ത്രീകളടക്കമുള്ള പൂവില്‍പ്പനക്കാരെ ഒരു യുവാവ് ക്രൂരമായി ആക്രമിക്കുന്ന വീഡിയോ ദ്യശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്താണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് അറിവായിട്ടില്ല.