കളിത്തോക്കെന്ന് കരുതി മകള്‍ കാഞ്ചി വലിച്ചു; മാതാവ് ഗുരുതരാവസ്ഥയില്‍

Posted on: June 18, 2018 11:05 am | Last updated: June 18, 2018 at 11:05 am
SHARE

കൊല്‍ക്കത്ത: കളിത്തോക്കെന്ന് കരുതി യഥാര്‍ഥ തോക്കുപയോഗിച്ച് കുട്ടി വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് മാതാവ് ഗുരുതരാവസ്ഥയില്‍. പശ്ചിമ ബംഗാളിലെ ഹുഗ്ലിയിലാണ് സംഭവം.

ആരംബാഗിലെ കക്കോലി ജാനയെന്ന പെണ്‍കുട്ടിയാണ് അമ്മക്ക് നേരെ വെടിയുതിര്‍ത്തത്. വീീടിന് പുറത്ത് പൂന്തോട്ടത്തില്‍നിന്നാണ് കുട്ടിക്ക് തോക്ക് കിട്ടിയത്. ഇത് തിര നിറച്ച യഥാര്‍ഥ തോക്കാണെന്നറിയാതെയാണ് കുട്ടി വെടിയുതിര്‍ത്തത്. മാതാവിന്റെ പിന്നില്‍നിന്നാണ് കുട്ടി വെടിവെച്ചത്.

ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ അപകട നില തരണം ചെയ്തിട്ടില്ല. തോക്ക് എങ്ങിനെയാണ് പൂന്തോട്ടത്തില്‍ വന്നതെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.