ഉദ്യോഗസ്ഥരുടെ വീട്ടുപണിക്ക് പോകേണ്ടെന്ന് ക്യാമ്പ് ഫോളേവേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം

Posted on: June 18, 2018 10:42 am | Last updated: June 18, 2018 at 4:51 pm

തിരുവനന്തപുരം:ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലെ പണിക്കു പോകേണ്ടെന്നു ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം. ഇക്കാര്യം അസോസിയേഷന്‍ യൂണിറ്റ് തലത്തില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ദാസ്യപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ പേരുകളും കണക്കും ബുധനാഴ്ച പുറത്തുവിടും. മുഖ്യമന്ത്രിക്കും ഡിജിപിക്കും കണക്കു കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു.

ക്യാമ്പ് ഫോളോഴ്‌സിന്റെ കണക്കെടുപ്പ് തുടങ്ങിയതോടെ വീട്ടില്‍ ജോലി ചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്‌സിനെ മടക്കി അയക്കാന്‍ ഉദ്യോഗസ്ഥര്‍ നീക്കം തുടങ്ങി. ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷനാണു കണക്കെടുപ്പ് നടത്തിയത്. ഹൗസ് ഡ്യൂട്ടിക്കെന്ന പേരിലാണു ക്യാമ്പ് ഫോളോവേഴ്‌സിനെ ചട്ടം ലംഘിച്ചു വകമാറ്റുന്നത്. എസ്പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണു ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി ആനന്ദകൃഷ്ണന്റെ സര്‍ക്കുലര്‍

എഡിജിപി സുദേഷ് കുമാറിന്റെ വീട്ടില്‍ പോലീസ്ഡ്രൈ
വര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്നാണു കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് സുദേഷ് കുമാറിനെ സായുധ സേനാ മേധാവി സ്ഥാനത്തുനിന്നു നീക്കി, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി ആനന്ദകൃഷ്ണന് അധിക ചുമതല നല്‍കി. സുദേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ പോലീസ് െ്രെഡവറെ കൊണ്ട് വീട്ടുവേല ചെയ്യിക്കുന്നതായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്.