കരിഞ്ചോലയില്‍ തിരച്ചില്‍ തുടരുന്നു;ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും

Posted on: June 18, 2018 10:23 am | Last updated: June 18, 2018 at 3:07 pm
SHARE

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനയാള്‍ക്കുവേണ്ടിയുള്ള ഇന്നും തുടരുന്നു. കരിഞ്ചോല അബ്ദുറഹ്മാന്റ ഭാര്യ നഫീസക്കു വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. 13 പേരുെട മൃതദേഹമാണ് ഇതുവെര കെണ്ടത്തിയത്‌നെഫീസക്ക് വേണ്ടിയുള്ള തെരച്ചിലിന് റഡാര്‍ സ്‌കാനിങ് സംവിധാനം ഉപയോഗപ്പെടുത്തും.

അതേസമയം, കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ ഇരയായവരുടെ ബന്ധുക്കളുടെയും പരിസരവാസികളുടെയും സന്നദ്ധ സംഘടനാ ലീഡര്‍മാരുടെയും യോഗം തിങ്കളാഴ്ച രാവിലെ 9 മണിക്കും സര്‍വകക്ഷിയോഗം പകല്‍ രണ്ട് മണിക്കും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് കാരാട്ട് റസാക്ക് എം.എല്‍.എ അറിയിച്ചു